ഉത്പത്തി

റവന്യൂ വകുപ്പിന് കീഴില്‍ ട്രാവന്‍കൂര്‍ ലിറ്ററസി സയന്‍റിഫിക് ആന്‍റ് ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ട് ,1995 പ്രകാരം രജിസ്റ്റര്‍ ചെയ്ത ഒരു സ്വയംഭരണ സ്ഥാപനമായി 1996-ല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ‌ഓഫ് ലാന്‍ഡ് മാനേജ്മെന്റ് സ്ഥാപിതമായി.01.02.1995- ലെ മെമ്മോറാണ്ടം ഓഫ് അസോസിയേഷന്‍ , പ്രകാരവും സ്റ്റേറ്റ് റവന്യൂ ട്രെയിനിംഗ്  ഇന്‍സ്റ്റിറ്റ്യൂട്ട് ചട്ടങ്ങള്‍ അനുസരിച്ചും പ്രവര്‍ത്തനമാരംഭിച്ച ഈ സ്ഥാപനത്തെ 16.09.2006 -ല്‍ നടന്ന 18-ാമത് ഗവേണിംഗ് ബോഡി യോഗത്തിന്റെ  10ാ-മത് തീരുമാന പ്രകാരം  ജി.ഒ(എം.എസ് 24/2007/ഡി.എം.ഡി തീയതി 22.01.2007 ഉത്തരവ് പ്രകാരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് എന്ന് പുനര്‍ നാമകരണം ചെയ്യുകയുണ്ടായി