ഭരണ നിര്‍വ്വഹണം

സ്ഥാപനത്തിന്‍റെ പരമാധികാരം ഗവേണിംഗ് ബോഡിയില്‍ നിക്ഷിപ്തമായിട്ടുള്ളതിനാല്‍ നയപരമായ എല്ലാ തീരുമാനങ്ങളും നിയമപ്രകാരം കൈകൊള്ളുന്നു. ഗവേണിംഗ് ബോഡി ആറുമാസത്തിലൊരിക്കല്‍ യോഗം ചേരുന്നു. എക്സിക്യൂട്ടീവ് കമ്മിറ്റി മൂന്നു മാസത്തിലൊരിക്കല്‍ യോഗം ചേരുകയും സ്ഥാപനത്തിന്റെ  സാമ്പത്തികപരമായ  കാര്യങ്ങളില്‍ തീരുമാനം കൈകൊള്ളുകയും ചെയ്യുന്നു. സ്ഥാപന മേധാവിയായ ഡയറക്ടര്‍ ജനറല്‍ ബോഡിയുടെ കണ്‍വീനറും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും ആകുന്നു. ദൈനംദിന ഭരണത്തിന്റെ നിയന്ത്രണം സെക്രട്ടറി അഥവാ അഡ്മിനിസ്ട്രറ്റീവ് ഓഫീസറില്‍ നിഷ്പ്തമാണ്. പരിശീലനങ്ങളുടെ ചിട്ടപ്പെടുത്തലും നിര്‍വ്വഹണവും നടത്തിപ്പിന്റെ നിയന്ത്രണവും പ്രോഗ്രാം ഓഫീസറുടെ ചുമതലയാകുന്നു. സ്റ്റാഫ് കൌണ്‍സലില്‍ എല്ലാ ആഴ്ചയിലും യോഗം ചേര്‍ന്ന്  പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള കാര്യങ്ങളും ഗവേണിംഗ് ബോഡി, എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനം ആവശ്യമായ വിഷയങ്ങളും ചര്‍ച്ച ചെയ്ത് തീരുമാനം കൈകൊള്ളുന്നു. സ്ഥാപനത്തിലെ എല്ലാ ഉദ്യോഗസ്ഥരുടെയും ചുമതലകള്‍ ഐ.എല്‍.ഡി.എം മാന്വല്‍ വിവരിച്ചതിന്‍ പ്രകാരമാകുന്നു.‌