സൗകര്യങ്ങൾ

—– സ്ക്വയര്‍ ഫീറ്റ് കെട്ടിടങ്ങളുള്ള ഈ സ്ഥാപനം 6.76 ഏക്കര്‍ സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. മനോഹരമായ നടപ്പാതയും പൂന്തോട്ടവും പരിസ്ഥിതി സൌഹര്‍ദ്ദപരമായി ഗുണനിലവാരമുള്ള പരിശീലനം നല്‍കുന്നതിന് അനന്യമായ അന്തരീക്ഷം പ്രധാനം ചെയ്യുന്നു. ഇവിടെ 4 ക്ലാസ് മുറികളും ഒരു ശീതികരിച്ച ക്ലാസ് മുറികളുമാണുള്ളത്. ഇന്‍ക്യാമ്പസ് പരിശീലനങ്ങള്‍ നടത്തുന്നതിന് തയ്യാറാക്കിയിട്ടുള്ള സ്മാര്‍ട്ട് ക്ലാസ്റൂം വ്യത്യസ്തത പുലര്‍ത്തുന്ന ഒന്നാണ്. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 113 പുരുഷന്മാര്‍ക്കും 50 സ്ത്രീകള്‍ക്കും ഹോസ്റ്റല്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 9 ശിതീകരിച്ച മുറികള്‍ ഉള്‍പ്പെടെ എക്സിക്യൂട്ടീവ് ഹോസ്റ്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കവാടത്തിനു സമീപം സ്ഥിതി ചെയ്യുന്നു. സൗജന്യ വൈ-ഫൈ സൗകര്യമുള്ള ഈ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഏകദേശം എല്ലാ ടെലിഫോണ്‍ സേവനങ്ങള്‍ക്കും നല്ല കവറേജ് ലഭിക്കുന്നുണ്ട്. തത്ത്വശാസ്ത്രം മുതല്‍ കമ്പ്യൂട്ടര്‍ (ഇന്‍ഫര്‍നേഷന്‍ ടെക്നോളജി) വരെ വിവിധ തരത്തില്‍പ്പെട്ട ബുക്കുകളുടെ ശേഖരമുള്ള വിപുലമായ ഒരു ലൈബ്രറി എഡ്യൂക്കേഷന്‍ ബ്ലോക്കില്‍ ഒരുക്കിയിട്ടുണ്ട്. ന്യായമായ നിരക്കുകളോടെ  ക്യാമ്പസിനകത്തു ക്യാന്റീന്‍ സൌകര്യം ലഭ്യമാണ്. 15 കിലോവാട്ട് ഇലക്ട്രിസിറ്റി ലഭ്യമാക്കുന്ന സോളാര്‍ സിസ്റ്റവും 75 ലിറ്റര്‍ സംഭരണശേഷിയുള്ള മഴവെള്ള സംഭരണിയും ഈ ക്യാമ്പസിന്റെ അതുല്യമായ സവിശേഷതയാണ്. 58 ഇനം മരങ്ങളും വസന്തകാലത്ത് 43 തരത്തില്‍പ്പെട്ട ചിത്രശലഭങ്ങള്‍ വിഹരിക്കുന്ന ശലഭോദ്യാനവും ഈ പരിശീലന കേന്ദ്രങ്ങളില്‍ പ്രത്യേക സൗന്ദര്യം പകരുന്നു.