ഉദ്ദേശ്യ ലക്ഷ്യങ്ങള്‍
- സംസ്ഥാന റവന്യൂ-സര്‍വ്വെ വകുപ്പുകളിലെ ജീവനക്കാര്‍ക്ക് ഇന്‍ഡക്ഷന്‍ ഇന്‍ സര്‍വ്വീസ്, റിഫ്രഷര്‍ ട്രെയിനിംഗ് ഉള്‍പ്പെടെയുള്ള വിദഗ്ധ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുക.
- ഭരണ നിര്‍വ്വഹണ രംഗത്തും സാങ്കേതിക രംഗത്തും ജീവനക്കാരുടെ കഴിവുകള്‍ വികസിപ്പിക്കുന്നതിനാവശ്യമായ പ്രത്യേക പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുക.
- റവന്യൂ/സര്‍വ്വെ വകുപ്പുകളുടെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ പഠന പദ്ധതികളും ഗവേഷണ പദ്ധതികളും ഏറ്റെടുക്കുക.
- ആധുനിക സാങ്കേതിക വിദ്യകള്‍ റവന്യൂ/സര്‍വ്വെ വകുപ്പുകളില്‍ നടപ്പിലാക്കുന്നതിന് നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിക്കുക.