ദുരന്ത നിവാരണ ഇൻസ്റ്റിറ്റ്യൂട്ടിൽ യങ്ങ് പ്രൊഫഷണൽ / പ്രോജക്ട് അസോസിയേറ്റ് ഒഴിവുകൾ

റവന്യൂ ദുരന്തനിവാരണ വകുപ്പിന്റെ പരിശീലന സ്ഥാപനമായ ഐ.എൽ.ഡി.എം (ILDM) പ്ലാൻഫണ്ട് ഇനത്തിൽ ദുരനന്ത നിവാരണ പിരശീലന പരിപാടികൾ നടത്തുന്നതിനും ഐ.ഇ.സി പ്രവർത്തനങ്ങൾക്കും യങ്ങ് പ്രൊഫഷണൽ പ്രൊജക്ട് അസോസിയേറ്റിന്റെ മൂന്ന് ഒഴിവുകളുണ്ട്. ഒരു വർഷക്കാലയളവിലേക്ക് പ്രതിമാസം 30,000 രൂപ ഫെല്ലോഷിപ്പ് ലഭിക്കും. ഡിസാസ്റ്റർ മാനേജ്‌മെന്റ്‌ ബിരുദാനന്തര ബിരുദ കോഴ്സ് പൂർത്തിയാക്കിയവർക്ക് ഓൺലൈനായി ബയോഡേറ്റ സഹിതം അപേക്ഷിക്കാം. Masters Degree Disaster Management നോടൊപ്പം കൗൺസലിംഗ്/ സൈക്കോളജി മേഖകളിൽ പഠനയോഗ്യതയുള്ളവർക്ക് അല്ലെങ്കിൽ പ്രവൃത്തിപരിചയമുള്ളവക്ക് ഒരു തസ്തികയിൽ മുൻഗണന നൽകും.

അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രിൽ 25. പരീക്ഷ / ഗ്രൂപ്പ് ഡിസ്കഷൻ/ ഇന്റർവ്യൂ എന്നിവ മെയ് 5, 6 തീയ്യതികളിൽ നടക്കും. വിശദവിവരങ്ങൾക്ക്: https://ildm.kerala.gov.in/en ഇ-മെയിൽ: ildm.revenue@gmail.com  ഫോൺ: 0471 2365559, 9847984527, 9961378067.

 

Biodata ഈമെയിൽ ആയി അയക്കാവുന്നതാണ്