Revenue Department Call Center 1800-425-5255

റവന്യൂ-സർവ്വേ-ദുരന്തനിവാരണ വകുപ്പുകളുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച് സംശയത്തിനും പരാതി പരിഹാരത്തിനായി, ഈ വിഷയങ്ങളിൽ ഏതെങ്കിലും സേവനങ്ങൾ ചുവപ്പുനാടയിൽ കുടുങ്ങി കിടക്കുന്നു എന്ന് ഒരു പരാതി തോന്നുന്നപക്ഷം പൊതുജനങ്ങൾക്കും ഉദ്യോഗസ്ഥർക്കും ഒരേപോലെ ബന്ധപ്പെടുന്നതിനു പുതിയ ടോൾഫ്രീ നമ്പർ October 1നു രാവിലെ 11 മണി മുതൽ പ്രവർത്തനം ആരംഭിച്ചു . എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മുതൽ വൈകുന്നേരം 5 മണി വരെ കോൾ സെൻറർ പ്രവർത്തിക്കുന്നതാണ്.

നമ്പർ : 1800-425-5255

അപേക്ഷയിന്മേൽ തീർപ്പുകൽപ്പിക്കാൻ ഉദ്യോഗസ്ഥന് ഒരു സംശയം വന്നാൽ ഉടനടി നിങ്ങൾക്ക് ബന്ധപ്പെടാം. പൊതുജനങ്ങൾക്ക്, ലഭ്യമായ സേവനം സംബന്ധിച്ച് എന്തെങ്കിലും സംശയമുണ്ടെങ്കിൽ ഈ നമ്പറിൽ ബന്ധപ്പെടാം.

കോളുകൾ കൃത്യമായി അറ്റൻഡ് ചെയ്യപ്പെടുന്നതും, ഏറ്റവും പുതിയ സർക്കാർ ഉത്തരവുകൾക്കും മാനദണ്ഡങ്ങൾക്കും വിധേയമായി, നൽകാവുന്ന സേവനം സംബന്ധിച്ച്, നിങ്ങൾക്ക് അറിവ് നൽകുന്നതിന് മിടുക്കരായ ഒരുകൂട്ടം ഉദ്യോഗസ്ഥർ കോളുകൾ പ്രതീക്ഷിച്ച് സേവന സന്നദ്ധരായി ഉണ്ടാകും. ഏതെങ്കിലും വിവരങ്ങൾ ലഭ്യമാക്കുന്നതിന് അപ്പുറം പരാതികൾ ഉണ്ടെങ്കിൽ സെൻററിൽ അറിയിക്കാവുന്നതാണ്. പരാതികൾ രേഖപ്പെടുത്തുകയും ബന്ധപ്പെട്ട കക്ഷികൾക്ക് ഡോക്കറ്റ് നമ്പർ നൽകുകയും ചെയ്യുന്നു. ഡോക്കറ്റ് നമ്പർ അടിസ്ഥാനമാക്കി രേഖപ്പെടുത്തുന്ന പരാതികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് SMS, ഇ മെയിൽ, ഫോൺ കോൾ എന്നിങ്ങനെ മൂന്നു രീതിയിൽ ലഭ്യമാക്കുന്നു. ബന്ധപ്പെട്ട ഫയൽ പരിശോധിച്ച് ഫയലിലെ പ്രശ്നങ്ങൾ നിയമപരമായി പരിഹരിച്ച് ഉദ്യോഗസ്ഥർക്ക് തീരുമാനമെടുക്കുന്നതിന് ആവശ്യമായ എല്ലാ സഹായങ്ങളും കോൾ സെൻറർ ലഭ്യമാക്കുന്നു. ഈ വിവരം ബന്ധപ്പെട്ട കക്ഷിയെ അറിയിക്കുകയും ചെയ്യുന്നു. നിശ്ചിതസമയത്തിനുള്ളിൽ പരാതി പരിഹരിക്കപ്പെടുന്നില്ല എങ്കിൽ നോഡൽ ഓഫീസർക്ക് പരാതി ഫോർവേഡ് ചെയ്യപ്പെടുകയും ഉചിതമായ തീരുമാനമെടുത്ത് വിവരം ബന്ധപ്പെട്ട കക്ഷിയെ അറിയിക്കുകയും ചെയ്യുന്നതാണ്.